കോട്ടയം: ചിങ്ങവനത്ത് മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനെയും,ബന്ധുവിനെയും അറസ്റ്റ് ചെയ്തു.
പോക്സോ നിയമപ്രകാരമാണ് ചങ്ങനാശ്ശേരി പോലീസ് അച്ഛനെയും അമ്മാവന്റെ മകനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.
അംഗന്‍വാടിയില്‍ അസ്വാഭാവികമായി പെരുമാറിയ കുട്ടിയോട് അധ്യാപിക വിവരങ്ങള്‍ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
ആരോഗ്യ വിദഗ്ധരുടെ പരിശോധനയില്‍ കുട്ടി നിരവധി തവണ ഉപദ്രവിക്കപ്പെട്ടായി തെളിഞ്ഞു.ഇതേ തുടർന്നാണ് പൊലീസ് കേസെടുത്തത്.
അമ്മ വീട്ടിലില്ലാതിരുന്ന സമയത്താണ് കുഞ്ഞ് പീഡനത്തിനിരയായത്.ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.