തിരുവനന്തപുരം: വയനാട് വൈത്തിരിയില്‍ തൊഴിലുറപ്പ് തൊഴിലാളിയായ രാജമ്മയെ അയല്‍വാസിയുടെ വളര്‍ത്തു നായ്ക്കള്‍ കടിച്ചു കൊന്ന സംഭവത്തില്‍ നായ്ക്കള്‍ക്ക് ലൈസന്‍സില്ലന്നും നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചിട്ടില്ലെന്നും കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് നായ്ക്കളുടെ ഉടമസ്ഥനായ കരിക്കല്‍ ജോസിനെതിരെ നരഹത്യക്കുള്ള വകുപ്പുകള്‍ കൂടി ചുമത്തിയിട്ടുണ്ട്. മുന്‍പ് മനപൂര്‍വ്വമല്ലാത്ത നരഹത്യക്കുറ്റമായിരുന്നു ജോസിനെതിരെ ചുമത്തിയിരുന്നത്.
അതേസമയം വീട്ടില്‍ അപകടകാരികളായ നായ്ക്കളെ വളര്‍ത്തുന്നത് തടയാന്‍ നിയമനിര്‍മാണം പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. രാജമ്മയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നല്‍കുന്നത് പരിഗണിക്കും. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഉടമസ്ഥനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തുകയാണെന്നും, നായ്ക്കളെ പൂക്കോട് വെറ്റിനറി യൂണിവേഴ്സിറ്റിയില്‍ വിശദമായ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.