അങ്കമാലി: ഒരു കുടുംബത്തിലെ മൂന്നു പേരെ ബന്ധു വെട്ടിക്കൊലപ്പെടുത്തി. മുക്കന്നൂർ എരപ്പ് അറയ്ക്കലിൽ ശിവൻ(60), ഭാര്യ വത്സല(56), മകൾ സ്മിത(33) എന്നിവരാണ് കൊല്ലപ്പെട്ടത്.
ശിവന്റെ ഇളയസഹോദരൻ ബാബുവാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സ്വത്ത് തർക്കമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കൃത്യം നടത്തിയശേഷം ബൈക്കിൽ രക്ഷപ്പെട്ട ഇയാളെ കൊരട്ടിയിൽനിന്നു പൊലീസ് പിടികൂടി.കൊലപാതകത്തിനുശേഷം കൊരട്ടി ചിറങ്ങര ക്ഷേത്രക്കുളത്തിൽ ചാടി ഇയാൾ ആത്മഹത്യാശ്രമവും നടത്തി.
തിങ്കളാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെ ശിവന്റെ വീട്ടിലെത്തിയ ബാബു ആക്രമണം നടത്തുകയായിരുന്നുവെന്നാണു വിവരം.
കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളെ കുറിച്ചോ,സഹായികളെ കുറിച്ചോ ഉള്ള വിവരങ്ങൾ വ്യക്തമായിട്ടില്ല.