ന്യൂഡൽഹി : ഇറാൻ പ്രസിഡന്റ് ഹസ്സൻ റുഹാനി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും രാഷ്ട്രപതി രാം നാഥ് കോവിന്ദുമായും കൂടി കാഴ്ച നടത്തും.
വാണിജ്യം, വ്യവസായം തുടങ്ങി വിവിധ മേഖലകളിൽ ഇരു രാഷ്ട്രങ്ങളും തമ്മിൽ നിരവധി കരാറുകളിൽ ഒപ്പുവയ്ക്കും. 2013 ൽ ഹസ്സൻ റുഹാനി പ്രസിഡന്റ് പദവിയിൽ എത്തിയ ശേഷം ആദ്യമായാണ് ഇന്ത്യയിൽ എത്തുന്നത്. 2016ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറാൻ സന്ദർശിച്ചിരുന്നു.
ഇറാനിലെ പ്രമുഖ വ്യവസായ സംരംഭകരും റുഹാനിക്കൊപ്പം ഉണ്ട്.ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യവസായ ബന്ധം മെച്ചപ്പെടുന്നത് സംബന്ധിച്ച ചർച്ചകൾ പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ച്ചയിലുണ്ടാകും.