ഗുവാഹത്തി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് നിർണായക മത്സരം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അവരുടെ തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ, വിജയത്തിൽ കുറഞ്ഞതൊന്നും കേരള ബ്ലാസ്റ്റേഴ്സ് പ്രതിക്ഷിക്കുന്നില്ല.
സെമിഫൈനൽ ഉറപ്പിക്കാന്‍ ജയം മാത്രമല്ല, മറ്റ് മത്സരങ്ങളെ ആശ്രയിക്കുക കൂടി ചെയ്യേണ്ട അവസ്ഥയിലാണ് കേരള ബ്ലാസ്റ്റേഴ്സ്.
അതേസമയം, പ്ലേഓഫ് സ്ഥാനത്തേക്ക് യോഗ്യത നേടാൻ കഴിയാതെ പോയ ആതിഥേയർ അഭിമാനം കാത്തു സൂക്ഷിക്കുന്നതിന് വേണ്ടിയായിരിക്കും ഇന്ന് ബൂട്ടണിയുക. സ്വന്തം തട്ടകത്തിൽ, സ്വന്തം കാണികളുടെ മുൻപിൽ മികച്ചൊരു പ്രകടനം കാഴ്ച വെക്കുന്നതിനായിരിക്കും അവർ ലക്ഷ്യമിടുക.















