വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2026, 08:00 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: കൈക്കൂലി വാങ്ങിയെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ വൈക്കം സിഐ ഷമീര്‍ ഖാന്റെ ഓഫീസില്‍ വിജിലന്‍സ് പരിശോധന. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സ്റ്റേഷനിലെത്തുന്നവരില്‍ നിന്ന് സിഐ പണം വാങ്ങുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് കോട്ടയം വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. വൈകുന്നേരത്തോടെ എത്തിയ സംഘം സ്റ്റേഷനിലെ വിവിധ ഫയലുകളും രേഖകളും പരിശോധിച്ചു. അസം സ്വദേശിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് ആരംഭിച്ച് അതുവഴി കൈക്കൂലി കൈപ്പറ്റിയെന്ന വിവരവും വിജിലന്‍സിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഈ അക്കൗണ്ടിലേക്ക് പ്രധാനമായും മണ്ണ് മാഫിയയുമായി ബന്ധപ്പെട്ടവരും ടിപ്പര്‍ ഉടമകളുമാണ് പണം നിക്ഷേപിച്ചതെന്നാണ് ആരോപണം.

കൈക്കൂലിയായി ലഭിച്ച പണം പിന്‍വലിക്കാന്‍ ഹെല്‍മറ്റും മാസ്‌കും ധരിച്ച് എടിഎമ്മിലെത്തിയിരുന്നുവെന്നും വിജിലന്‍സിന് വിവരം ലഭിച്ചതായാണ് സൂചന. വൈക്കത്ത് ചുമതലയേറ്റിട്ട് രണ്ടര മാസം മാത്രമായ സിഐയുടെ അക്കൗണ്ടില്‍ രണ്ടര ലക്ഷം രൂപയിലേറെ എത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വൈക്കത്തെ കാനറാ ബാങ്ക് ശാഖയിലും പരിശോധന നടത്തി. സിഐ ഷമീര്‍ ഖാന്റെ ഫോണ്‍ വിജിലന്‍സ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിശോധനയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

കമ്പംമേട്ടില്‍ സിഐ ആയിരിക്കെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും ഓട്ടോ ഡ്രൈവറെ പരസ്യമായി മുഖത്തടിച്ചെന്നും ഷമീര്‍ ഖാനെതിരെ നേരത്തേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

Tags: vigilence raidvaikom ci shameer khan
Share
Tweet
SendShare

More News from this section

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

Latest News

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്ന് ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies