പമ്പ: തുലാമാസ പൂജകള്ക്കായി ശബരിമല നട തുറക്കാനിരിക്കെ ദര്ശനത്തിനായി വന് ബുക്കിങ്. നട തുറക്കുന്ന ദിവസം 30,000 തീര്ഥാടകര് ഓണ്ലൈനായി ദര്ശനം ബുക്ക് ചെയ്തിട്ടുണ്ട്. പൂജ അവധി ദിവസങ്ങള് കൂടി വരുന്നതിനാല് മണ്ഡലകാലത്തിന് സമാനമായ തിരക്കാണ് ഇത്തവണയും പ്രതീക്ഷിക്കുന്നത്. തുലാം ഒന്നായ ഒക്ടോബര് 18ന് 50,000 പേരും ഒക്ടോബര് 19ന് 40,000 പേരും ഇതിനോടകം ദര്ശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. ഓണ്ലൈന് ബുക്കിങ് തുടരുകയാണ്. വരും ദിവസങ്ങളില് തീര്ഥാടകരുടെ എണ്ണം ഇനിയും ഉയരാന് സാധ്യതയുണ്ട്.
ശബരിമല തീര്ഥാടകര്ക്ക് ആശ്വാസമായി ശുചിമുറി, കുളിമുറി സൗകര്യങ്ങള് സൗജന്യമാക്കാന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് ഉത്തരവിറക്കി. സന്നിധാനം, പമ്പ, സ്വാമി അയ്യപ്പന് റോഡ്, പരമ്പരാഗത പാത എന്നിവിടങ്ങളില് പണം ഈടാക്കി നല്കിയിരുന്ന സൗകര്യങ്ങളാണ് ഇനി സൗജന്യമായി ലഭിക്കുക. ശുചിമുറികളുടെ നിലവാരത്തെക്കുറിച്ചും പണം ഈടാക്കുന്നതിനെക്കുറിച്ചും വ്യാപക പരാതികള് ഉയര്ന്ന പശ്ചാത്തലത്തിലാണ് നടപടി. താല്പ്പര്യമുള്ള ഭക്തര്ക്ക് സംഭാവനയായി പണം നല്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. വിപ്ലവകരമായ തീരുമാനമെന്നാണ് സൗജന്യ പ്രഖ്യാപനത്തെ ദേവസ്വം ബോര്ഡ് വിശേഷിപ്പിച്ചത്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ മെസ് ഗ്രാന്റും വര്ധിപ്പിച്ചിട്ടുണ്ട്. പ്രതിദിനം 79 രൂപയായിരുന്ന ഗ്രാന്റ് 90 രൂപയായി ഉയര്ത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിറക്കിയിരുന്നു.















