ന്യൂഡൽഹി: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ സപ്തദിന സന്ദർശനത്തിനായി ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ട്രൂഡോ ഇന്ത്യയിലെത്തിയത്.
നാളെ അദേഹം ആഗ്ര സന്ദർശിക്കും. ഇന്ത്യയും കാനഡയും തമ്മിലുളള സാമ്പത്തിക ബന്ധം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ട്രൂഡോയുടെ സന്ദർശനോദ്ദേശ്യം. ഇന്ത്യയിലെ വിവിധ നേതാക്കളുമായും വ്യവസായികളുമായും അദ്ദേഹം ചർച്ച നടത്തുന്നുണ്ട്.
വ്യവസായ നിക്ഷേപം വിവരസാങ്കേതികത, ശാസ്ത്രം, വ്യോമയാനം, ബഹിരാകാശം, സൈബർ സുരക്ഷ, ഭീകരതയ്ക്കെതിരെയുളള പോരാട്ടം, വിനോദസഞ്ചാരം തുടങ്ങിയ വിഷയങ്ങൾ ജസ്റ്റിൻ ട്രൂഡോയുടെ ഇന്ത്യ സന്ദർശന വേളയിൽ ചർച്ചയാകും.
23 വരെ അദ്ദേഹം ഇന്ത്യയിലുണ്ടാകും. അമൃതസർ, അഹമ്മദാബാദ്, മുംബൈ, തുടങ്ങിയ സ്ഥലങ്ങൾ ട്രൂഡോ സന്ദർശിക്കും.