കണ്ണൂര്‍: ഷുഹൈബ് വധവുമായി ബന്ധപ്പെട്ട ഭാവി സമരപരിപാടികള്‍ തീരുമാനിക്കാന്‍ നിര്‍ണായക യുഡിഎഫ് യോഗം ഇന്ന് കണ്ണൂരില്‍ ചേരും. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ ഷുഹൈബ് കുടുംബ സഹായനിധിയിലേക്കുള്ള ധന സമാഹാരണവും ജില്ലയിലെ വിവിധയിടങ്ങളില്‍ നടക്കും.
ഷുഹൈബ് വധക്കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കെ.സുധാകരന് നടത്തുന്ന നിരാഹാരസമരം നാലാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് അടിയന്തര യുഡിഎഫ് യോഗം. സമരം ഏത് രീതിയില്‍ തുടരണമെന്ന് യോഗം തീരുമാനിക്കും. സിബിഐ അന്വേഷണം നടത്താമെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതും ചര്‍ച്ചയില്‍ ഇടം പിടിക്കും. ചര്‍ച്ചക്കായി യുഡിഎഫിലെ എല്ലാ മുതിര്‍ന്ന നേതാക്കളും കണ്ണൂരിലെത്തി.