ചരിത്രം തിരുത്തിയ ഡബിൾ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ചരിത്രം തിരുത്തിയ ഡബിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2018, 03:36 pm IST
Facebook
Twitter
WhatsAppTelegram

ഗ്വാളിയോർ സവായ് മാൻസിംഗ് സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിക്കാൻ വെമ്പി നിൽക്കുന്നു. ബൗളിംഗ് എൻഡിൽ നിന്ന് ലാംഗ്വെൽറ്റ് അൻപതാമത്തെ ഓവറിലെ മൂന്നാമത്തെ പന്തെറിയാൻ റണ്ണപ്പെടുത്തു മുന്നോട്ട് .

ഓഫ്സ്റ്റമ്പിനു പുറത്ത് വൈഡ് വരയോട് ചേർന്ന് ഓവർ പിച്ച് ഡെലിവറി പോയിന്റിലേക്ക് സ്റ്റിയർ ചെയ്ത് ബാറ്റ്സ്മാൻ . പിഴവില്ലാത്തെ ഗ്രൗണ്ട് ഷോട്ട് പിടിയിലൊതുക്കാൻ ശ്രമിച്ചെങ്കിലും കയ്യിൽ തട്ടി പന്ത് ഫീൽഡറെ കടന്ന് മുന്നോട്ട് .. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ ഡബിൾ സെഞ്ച്വറി അവിടെ പിറക്കുകയായിരുന്നു

1997 ലെ പെപ്സി ഇൻഡിപെൻഡൻസ് കപ്പിൽ തകർത്തടിച്ച് പാകിസ്ഥാന്റെ സയിദ് അൻവർ മുന്നേറുമ്പോൾ ഒരു പക്ഷേ ഇന്ത്യൻ ആരാധകർ പ്രാർത്ഥിച്ചിരുന്നതും ഇതിനു വേണ്ടിയായിരിക്കാം . അവരുടെ സച്ചിനല്ലാതെ മറ്റാരും ആദ്യ ഡബിളടിക്കരുതേ എന്ന് .ചെന്നൈയിൽ സച്ചിന്റെ പന്ത് ആകാശത്തേക്കുയർത്തിയടിച്ച സയിദ് അൻവറിനെ തലയിടിച്ചു വീണിട്ടും പിടിവിടാതെ ഗാംഗൂലി കയ്യിലൊതുക്കിയപ്പോൾ ആ പ്രാർത്ഥന ഫലിച്ചു . അൻവർ 194 നു പുറത്തായി.

2009 ൽ സിംബാബ്‌വേയുടെ ചാൾസ് കവൻട്രിയും ഇന്ത്യക്കാരെ ഒന്നു പേടിപ്പിച്ചിരുന്നു. ബംഗ്ളാദേശിനെതിരെ 194 റൺസെടുത്തു നിൽക്കെ ഓവറുകൾ അവസാനിച്ചതാണ് കവൻട്രിക്ക് ആദ്യ ഇരുനൂറുകാരനാകാൻ തടസമായത്.

ഗ്വാളിയോറിൽ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച മട്ടിലായിരുന്നു സച്ചിൻ . വെയ്ൻ പാർനലിലെ കവറിലേക്ക് പറത്തി തുടക്കമിട്ടു . അടുത്ത പന്ത് സ്വതസിദ്ധമായ ഫ്ളിക്കിലൂടെ മിഡ് വിക്കറ്റ് ബൗണ്ടറിയിലേക്ക് . വിഖ്യാത ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്നും സച്ചിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. 37 പന്തിൽ അർദ്ധ സെഞ്ച്വറി.

മനോഹരമായ ഫ്ളിക്കുകളും വന്യമായ ലോഫ്റ്റഡ് ഷോട്ടുകളും വാണ്ടർമെർവിനെതിരെ ഇൻസൈഡ് ഔട്ട് ഷോട്ടുകളും കൊണ്ട് സച്ചിൻ കളം നിറഞ്ഞാടുകയായിരുന്നു . ഡുമ്മിനിയെ സ്ക്വയർ കട്ട് ചെയ്ത് നാൽപ്പത്തിയാറാം സെഞ്ച്വറി നേടാനെടുത്തത് 90 പന്തുകൾ.അടുത്ത അൻപത് റൺസ് പിറന്നത് വെറും ഇരുപത്തെട്ടു പന്തുകളിൽ.

നാൽപ്പത്തിയെട്ടാം ഓവറിൽ തന്നെ 199 ലെത്തിയ സച്ചിനു വേണ്ടി ഗ്യാലറിയിൽ ആരവങ്ങളുയർന്നപ്പോൾ മറു സൈഡിൽ ക്യാപ്ടൻ ധോണി ദക്ഷിണാഫ്രിക്കൻ ബൗളർമാരെ തലങ്ങും വിലങ്ങും തല്ലുകയായിരുന്നു . 49 -)0 ഓവറിലെ അവസാന പന്ത് ധോണി സിംഗിളെടുത്തതോടെ മാസ്റ്റർ ബ്ളാസ്റ്ററിനു ഇരുനൂറു തികയ്‌ക്കാനാകുമോ എന്ന സംശയമുയർന്നു .

ക്യാപ്ടനോട് സിംഗിളെടുക്കാൻ ആവശ്യപ്പെട്ട് കാണികൾ മുറവിളി കൂട്ടുന്നതിനിടെ അൻപതാമത്തെ ഓവറിലെ മൂന്നാം പന്ത് നേരിടാൻ സച്ചിനു അവസരം ലഭിച്ചു . ചരിത്രമവിടെ തിരുത്തപ്പെട്ടു . ഏകദിനത്തിലെ ആദ്യ ഡബിൾ അതർഹിക്കുന്ന ബാറ്റിനാൽ തന്നെ എഴുതപ്പെടുകയായിരുന്നു.

സച്ചിൻ രമേഷ് ടെണ്ടുൽക്കർ ചരിത്രം സൃഷ്ടിച്ചിട്ട് ഇന്ന് എട്ടുവർഷം. പിന്നീട് വീരേന്ദ്ര സേവാഗും രോഹിത് ശർമ്മയും ക്രിസ് ഗെയിലും മാർട്ടിൻ ഗുപ്ടിലും ഏകദിനത്തിലെ ഇരുനൂറുകാരുടെ പട്ടികയിൽ കയറിയെങ്കിലും സച്ചിന്റെ ഡബിൾ വിരാമമിട്ടത് 39 വർഷവും 2961 കളികളും നീണ്ട കാത്തിരിപ്പിനായിരുന്നു.

സവായ് മാൻ സിംഗ് സ്റ്റേഡിയം സച്ചിൻ സച്ചിൻ വിളികളാൽ പ്രകമ്പനം കൊണ്ടപ്പോൾ ഹെൽമറ്റും ബാറ്റും ആകാശത്തേക്കുയർത്തി എക്കാലത്തെയും മനോഹരമായ പുഞ്ചിരി സമ്മാനിച്ചതിനു ശേഷം മാസ്റ്റർ ബ്ളാസ്റ്റർ ക്രീസിലേക്ക് തന്നെ തിരിച്ചു പോകുമ്പോൾ ആശംസകളർപ്പിച്ചു കൊണ്ട് സവായ് മാൻസിംഗിലെ കാണികൾ മാത്രമല്ല ലോകത്തെ എല്ലാ ക്രിക്കറ്റ് ആരാധകരും ഒരു നിമിഷം എഴുന്നേറ്റ് നിന്നിരിക്കാം .

Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies