തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴികളുടെയും ന്യൂനമര്ദ്ദപാത്തിയുടെയും സ്വാധീനത്തില് കേരളത്തിലെ മഴ മുന്നറിയിപ്പ് പുതുക്കി. നേരത്തെ ഇന്ന് എല്ലാ ജില്ലകളില് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണള മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില് മഞ്ഞ അലര്ട്ട് പ്രഖ്യാപിച്ചു. നാളെയും വിവിധ ജില്ലകളില് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്ട്ട് ആണ്. 24 മണിക്കൂറിനുള്ളില് 64.5 മില്ലിമീറ്റര് മുതല് 115.5 മില്ലിമീറ്റര് വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില് 40 മുതല് 50 കിലോമീറ്റര് വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില് പറയുന്നു. പൊതുജനങ്ങള് ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പുകള് ശ്രദ്ധിക്കണമെന്നും നിര്ദേശമുണ്ട്. തെക്കന് കേരള തീരത്തിന് സമീപം തെക്കുകിഴക്കന് അറബിക്കടലില് സമുദ്രനിരപ്പില്നിന്ന് 5.8 കിലോമീറ്റര് ഉയരത്തിലാണ് ഒരു ചക്രവാതച്ചുഴി നിലനില്ക്കുന്നത്. വടക്കന് തമിഴ്നാടിന് മുകളിലും സമുദ്രനിരപ്പില്നിന്ന് 5.8 കിലോമീറ്റര് ഉയരത്തില് മറ്റൊരു ചക്രവാതച്ചുഴിയുണ്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഇതിനുപുറമെ, മന്നാര് കടലിടുക്കില്നിന്ന് തമിഴ്നാടും കര്ണാടകയും വഴി മധ്യ മഹാരാഷ്ട്രയിലേക്ക് സമുദ്രനിരപ്പില്നിന്ന് 0.9 കിലോമീറ്റര് ഉയരത്തില് ന്യൂനമര്ദ്ദപാത്തിയും സ്ഥിതി ചെയ്യുന്നു. ഈ കാലാവസ്ഥാ സംവിധാനങ്ങളുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നതെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിശദീകരണം.















