മുംബൈ: ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്‌ട്ര ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. നായകൻ വിരാട് കോഹ്‍ലിയും, എം എസ് ധോണിയുമടക്കം ആറു താരങ്ങൾക്ക് വിശ്രമം അനുവദിച്ചു.
രോഹിത് ശർമ നയിക്കുന്ന 15 അംഗ ടീമിൽ വാഷിംഗ്ടൺ സുന്ദർ, ദീപക് ഹൂഡ, മുഹമ്മദ് സിറാജ്, വിജയ് ശങ്കർ, ഋഷഭ് പന്ത് എന്നീ യുവതാരങ്ങൾ ഇടം കണ്ടെത്തി. ശിഖർ ധവാനാണ് വൈസ് ക്യാപ്റ്റൻ.
ശ്രീലങ്കയും ബംഗ്ലാദേശുമാണ് പരമ്പരയിലെ മറ്റ് ടീമുകൾ. മാർച്ച് ആറു മുതൽ 18 വരെയാണ് മത്സരം.















