ലാഹോര്‍: ഇവൾക്കൊപ്പം ഞാനെങ്ങനെ ന്യൂസ് ബുള്ളറ്റിൻ അവതരിപ്പിക്കുമെന്ന് ചോദിക്കുന്ന അവതാരകനെ,വിവരമില്ലാത്തവനെന്ന് വിശേഷിപ്പിക്കുന്ന അവതാരിക.
പാകിസ്താനിലെ സിറ്റി 42 എന്ന വാര്‍ത്ത ചാനലിലാണ് അവതാരകര്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം ഉണ്ടായത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ ഉണ്ടായ തർക്കം സോഷ്യൽ മീഡിയ വഴി വൈറലാവുകയും ചെയ്തു.
വാര്‍ത്താ പരിപാടിക്കിടെ സഹ അവതാരകയുടെ സംസാരത്തില്‍ രോഷം പൂണ്ട അവതാരകന് ഇവരുടയൊപ്പം ഞാന്‍ എങ്ങനെ ന്യൂസ് ബുള്ളറ്റിന് അവതരിപ്പിക്കുമെന്ന് പ്രൊഡക്ഷന്‍ വിഭാഗത്തിനോട് രോഷത്തിൽ ചോദിക്കുന്നതു മുതലാണ് ദൃശ്യങ്ങൾ ആരംഭിക്കുന്നത്.
താങ്കളുടെ സംസാരത്തിന്റെ രീതിയാണ് താൻ ചൂണ്ടികാട്ടിയതെന്ന് അവതാരക ദേഷ്യത്തിൽ മറുപടി പറയുന്നുണ്ട്.
റെക്കോര്‍ഡ് ചെയ്യുന്നുണ്ടോ എന്ന് ഇടയ്ക്കിടെ അവതാരകന് ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.വിവരമില്ലാത്തവന് എന്ന് അവതാരകനെ അവതാരിക വിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ദയവായി ശാന്തരാകൂ എന്ന് പ്രൊഡക്ഷന്‍ അംഗങ്ങള്‍ പറയുന്നത് കേള്‍ക്കാനും സാധിക്കുന്നുണ്ട്.
ഇതാദ്യമായാണ് ഒരു വാര്‍ത്ത ചാനലില്‍ നിന്നും ഇത്തരത്തിലൊരു വിഡിയോ പ്രചരിക്കുന്നത്.
https://www.facebook.com/MediaLive92/videos/2007917769448779/