തിരുവനന്തപുരം: കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിഷയം ഉന്നയിച്ച് സഭ തടസപ്പെടുന്നത്. ചോദ്യോത്തരവേള നിര്‍ത്തി വച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടുവെങ്കിലും സ്പീക്കര്‍ അംഗീകരിച്ചില്ല. പകരം അടിയന്തരപ്രമേയമായി വിഷയം കൊണ്ടുവരാമെന്ന് സ്പീക്കര്‍ സൂചിപ്പിച്ചതോടെ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്ക്കരിച്ചു. പ്ലക്കാര്‍ഡുകളും ബാനറുകളുമായിട്ടാണ് ഇന്നും പ്രതിപക്ഷം സഭയിലെത്തിയത്.