കോഴിക്കോട്: ദേശീയ സീനീയർ വോളിബോൾ ചാമ്പ്യൻഷിപ്പ് വനിതാ കിരീടം റെയിൽവേസിന്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ കേരളത്തെ കീഴടക്കിയാണ് റെയിൽവേയുടെ വനിതകൾ കിരീടം ചൂടിയത്.
സ്കോർ 25-21, 26-28, 21-25, 25-18, 15-12 ആദ്യ സെറ്റ് നഷ്ടമായ കേരളം രണ്ടും മൂന്നും സെറ്റ് നേടി മുന്നിലെത്തി. എന്നാൽ നാലാം സെറ്റ് നേടി റെയിൽവെ മത്സരത്തിലേക്ക് തിരിച്ചുവന്നു.
അഞ്ചാം സെറ്റും നേടിയ റെയിൽവെ ഒടുവിൽ കിരീടവും സ്വന്തമാക്കി.