കറാച്ചി: മുസ്ലീം ഭൂരിപക്ഷ രാജ്യമായ പാകിസ്ഥാനിൽ വനിത സെനറ്ററായി ഹിന്ദു ദളിത് യുവതി കൃഷ്ണ കുമാരി കോഹ്ലി തെരഞ്ഞെടുക്കപ്പെട്ടു.
ബിലാവൽ ഭൂട്ടോ സർദാരി നയിക്കുന്ന പാകിസ്ഥാൻ പീപ്പിൾ പാർട്ടിയിൽ (പിപിപി)നിന്നുമുള്ള അംഗമാണ് കൃഷ്ണ കുമാരി .
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ നഗർപർക്കാർ ജില്ലയിലെ താർ ഗ്രാമവാസിയാണ് 39 കാരിയായ കൃഷ്ണ കുമാരി.സിന്ധ് പ്രവിശ്യയിലെ വനിതാ സീറ്റിൽ നിന്നാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്.നേരത്തെ രത്ന ഭഗവന്‍ദാസ് ചൗളയെ ആദ്യ ഹിന്ദു വനിതാ സെനറ്ററായി തെരഞ്ഞെടുത്തിരുന്നു.
പാക്കിസ്ഥാനിലെ സ്ത്രീകൾകും ന്യൂനപക്ഷ വിഭാഗങ്ങൾക്കും കൃഷ്ണ കുമാരിയുടെ വിജയം ഏറെ ഗുണകരമാകും.സാമൂഹ്യ പ്രവർത്തകയായിരുന്ന കാലയളവിലാണ് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയിൽ കൃഷ്ണ കുമാരി അംഗത്വം നേടുന്നത്.
പ്രവിശ്യയിലെ താഴെക്കിടയിലുള്ള ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി അക്ഷീണം പ്രയ്ത്നിച്ച വ്യക്തിയാണ് കൃഷ്ണ കോഹ്ലി.