കാഠ്മണ്ഡു : നേപ്പാളിൽ വിമാനം തകർന്നു വീണു . കാഠ്മണ്ഡു വിമാനത്താവളത്തിലാണ് വിമാനാപകടം . ബംഗ്ളാദേശ് എയർലൈൻസിന്റെ വിമാനമാണ് തകർന്നു വീണത് . 76 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. നിരവധിപേർ മരിച്ചതായാണ് സൂചന.
വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി വിമാനം തകരുകയും തീപിടിക്കുകയുമായിരുന്നെന്നാണ് റിപ്പോർട്ട്. ധാക്കയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് വന്ന വിമാനമാണ് അപകടത്തിൽ പെട്ടത്.