കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ സമരം നടത്തിയ വയല്‍ക്കിളി പ്രവര്‍ത്തകരുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. വയല്‍ക്കിളി പ്രവര്‍ത്തകരെ പോലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷമായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ ഈ അതിക്രമം. സമരപ്പന്തല്‍ അടിച്ചു തകര്‍ത്തതിനു ശേഷം തീയിട്ടു നശിപ്പിക്കുകയായിരുന്നു. പ്രദേശത്ത് ഇപ്പോള്‍ സംഘര്‍ഷാവസ്ഥ നില നില്‍ക്കുകയാണ്. ബൈപ്പാസ് നിര്‍മാണത്തിന് ഭൂമി അളക്കാനെത്തിയതിനെ തുടര്‍ന്നായിരുന്നു വയല്‍ക്കിളി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.