ശ്രീനഗർ : കശ്മീരിലെ ബുഡ്ഗാമിൽ മൂന്നു ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു.ഇവരുടെ കയ്യിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഭീകരാക്രമണത്തിനു പദ്ധതിയിടുകയായിരുന്നു ഇവരെന്ന് പൊലീസ് വ്യക്തമാക്കി.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും സൈന്യവും നടത്തിയ സംയുക്ത റെയ്ഡിലാണ് ഭീകരർ പിടിയിലായത്. മൂന്ന് പിസ്റ്റളുകൾ , നാല് മാഗസിനുകൾ , 12 റൗണ്ട് തിരകൾ എന്നിവയാണ് ഇവരുടെ പക്കൽ നിന്ന് ലഭിച്ചത്.
ഫൈസൽ സമൻ ഭട്ട്, സജ്ജാദ് അഹമ്മദ് ദർ, മിയാസർ അഹമ്മദ് ദർ എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പിടിച്ചെടുത്തു.