കൊളംബോ: നിദാഹാസ് ത്രിരാഷ്‍ട്ര ട്വന്‍റി- 20 ടൂർണമെന്‍റിന്‍റെ കലാശപ്പോരിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും.യുവനിരയുടെ കരുത്തിൽ കിരീടം ചൂടാമെന്നുള്ള പ്രതീക്ഷയിലാണ് ടീം ഇന്ത്യ. ടൂർണമെന്‍റിൽ ഒരു മത്സരത്തിൽ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്.
നായകൻ രോഹിത് ശർമ്മ, ശിഖർ ധവാൻ, സുരേഷ് റെയ്ന, എന്നിവരടങ്ങുന്ന ബാറ്റിംഗ് നിര ഫോമിലാണ്. മുഹമ്മദ് സിറാജിന് പകരം ജയദേവ് ഉനദ്‍ഘട്ടിനെ അവസാന ഇലവനിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.
മുഷ്‍ഫിഖർ റഹ്മാൻ. തമീം ഇഖ്‍ബാൽ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിരയാണ് ബംഗ്ലാദേശിന്‍റെ കരുത്ത്. ട്വന്‍റി-20യിൽ മുൻപ് ഏഴ് തവണ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യയ്‌ക്കായിരുന്നു ജയം. വൈകിട്ട് ഏഴിന് പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം.















