ന്യൂഡൽഹി: കോൺഗ്രസിന് നേരെ രൂക്ഷ വിമർശനവുമായി പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ. രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾ പരാജിതന്റെ പ്രഭാഷണം മാത്രമെന്ന് നിർമ്മലാ സീതാരാമൻ പറഞ്ഞു.
കോൺഗ്രസിന് സുതാര്യതയിൽ വിശ്വാസമില്ല .ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന നിർദ്ദേശം ഇതിന് തെളിവാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുകയാണ് രാഹുൽ ഗാന്ധിയെന്നും അമിത് ഷായ്ക്കെതിരായ വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു.