കൊച്ചി: കോടതിയലക്ഷ്യത്തിന്റെ കുരുക്കിലേക്ക് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ജേക്കബ് തോമസ് കോടതിയലക്ഷ്യം കാണിച്ചുവെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ ഹൈക്കോടതി അദ്ദേഹത്തിന് നോട്ടീസ് അയച്ചു. കേസ് ദുര്ബലമാക്കുന്നതില് ഹൈക്കോടതി ജഡ്ജിമാര്‍ക്കും പങ്കുണ്ടെന്ന് ജേക്കബ് തോമസിന്റെ പരാതിയിലെ നിലപാടാണ് വിവാദമായത്.
ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയിലെ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിച്ച ഹൈക്കോടതി വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസിന് നോട്ടീസയച്ചു. അടുത്തമാസം രണ്ടിന് കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദ്ദേശം . കേസിനാവശ്യമായ സഹായങ്ങള്‍ നല്കാന് അഡ്വക്കേറ്റ് ജനറലിനെ ഹൈക്കോടതി ചുമതലപ്പെടുത്തുകയും ചെയ്തു.
വിജിലന്‍സ് കേസുകള്‍ ദുര്ബലമാക്കുന്നതില് ഹൈക്കോടതി ജഡ്ജിമാര്‍ക്കും പങ്കുണ്ടെന്ന് കാണിച്ച് ജേക്കബ് തോമസ് നല്കിയ പരാതി കോടതിയലക്ഷ്യമാണെന്ന് അഭിഭാഷകനായ ടി.എച്ച് മന്‍സൂര്‍ നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ലോകായുക്തയ്ക്കെതിരെയും ജേക്കബ് തോമസിന്റെ പരാതിയില്‍ ആരോപണമുണ്ട്.
ജഡ്ജ്മാര്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശമുന്നയിച്ച ജേക്കബ് ജോമസിനെതിരെ കോടതി സ്വമേധയാ കേസെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അടുത്ത മാസം രണ്ടിന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.