ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പിൽ ആരുടെ വോട്ട് കിട്ടിയാലും സ്വീകരിക്കുമെന്ന് വി മുരളീധരൻ. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞത് തന്നെയാണ് തന്റെയും അഭിപ്രായം. മറ്റുള്ള വാർത്തകൾ അടിസ്ഥാന രഹിതമെന്നും വി മുരളീധരൻ പറഞ്ഞു.
ബിഡിജെഎസ് എന്‍ഡിഎയുടെ ഭാഗം തന്നെയായിരിക്കും. അവർക്ക് നൽകാനുള്ള കാര്യങ്ങൾ ഉടൻ തന്നെ നൽകും. വൈകാതെ ഈ വിഷയത്തിൽ തീരുമാനമുണ്ടാകുമെന്നും വി മുരളീധരൻ ആലപ്പുഴയിൽ പറഞ്ഞു.
ബിജെപി ആലപ്പുഴ ജില്ലാക്കമ്മിറ്റി നൽകിയ സ്വീകരണത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.