പൊക്രാന്‍: ഇന്ത്യയുടെ സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് രാജസ്ഥാനിലെ പൊക്രാനില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. ചൊവ്വാഴ്ച രാവിലെ 8.42ന് പൊക്രാനിലെ ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്.
മിസൈല്‍ വിക്ഷേപണം രാജ്യസുരക്ഷക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണെന്നും ഈ അവസരത്തില്‍ ഡിഫന്‍സ് റിസെര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനിലെ(ഡിആര്‍ഡിഒ) ഓരോ അംഗത്തിനും അഭിനന്ദനം അറിയിക്കുന്നതായും പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ നവംബറില്‍ ബ്രാഹ്മോസ്, സുഖോയ് വിമാനത്തില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചിരുന്നു. വ്യോമസേനയുടെ സുഖോയ് 30 എംകെഐ യുദ്ധവിമാനത്തില്‍ നിന്നാണ് ബ്രഹമോസിന്റെ വിക്ഷേപണം നടന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥാപിച്ചിരുന്ന ലക്ഷ്യസ്ഥാനം ബ്രഹ്മോസ് കൃത്യമായി തകര്‍ക്കുകയും ചെയ്തിരുന്നു.
ഇന്ത്യയും റഷ്യയും സംയുക്തമായാണ് ബ്രഹ്മോസ് മിസൈല്‍ വികസിപ്പിച്ചെടുത്തത്. ബ്രഹ്മപുത്ര, മോസ്കോവ എന്നീ നദികളുടെ പേരില്‍ നിന്നാണ് ബ്രഹ്മോസിന് ആ പേര് ലഭിച്ചത്.