ന്യൂഡല്‍ഹി: വീരമൃത്യു വരിച്ച സൈനികരുടെ മക്കള്‍ക്ക് സൗജന്യ പഠനം തുടരാം. ഇതിനായി നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പിന്റെ പരിധി കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞു.
പോരാട്ടങ്ങള്‍ക്കിടയില്‍ കൊല്ലപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്ന സൈനികരുടെ മക്കളുടെ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ്, പുസ്തകം, യൂണിഫോം എന്നിവയ്‌ക്കായി ചിലവാകുന്ന തുക സര്‍ക്കാര്‍ തിരിച്ചു നല്‍കുന്ന രീതിയാണ് നിലവിലുള്ളത്.
ബംഗ്ലാദേശുമായുള്ള യുദ്ധത്തിനു ശേഷം 1971 ലാണ് ഈ പദ്ധതി ആരംഭിച്ചത്.
2017 ജൂലൈയില്‍ സര്‍ക്കാര്‍ ഈ തുക 10,000 രൂപയായി പരിമിതപ്പെടുത്തിയിരുന്നെങ്കിലും നാവികസേന തലവൻ അഡ്മിറൽ സുനിൽ ലമ്പയുടെ അഭ്യർത്ഥന മാനിച്ച് പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ തീരുമാനം പുനപരിശോധിക്കുകയായിരുന്നു.തുടർന്നാണ് പൂർണ്ണമായും പഠന ചിലവുകൾ ഏറ്റെടുക്കാൻ തയ്യാറായത്.















