ന്യൂഡല്‍ഹി: 16 സംസ്ഥാനങ്ങളിലെ 58 രാജ്യസഭ സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പ് നടക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ അതാത് സംസ്ഥാനങ്ങളിലെ നിയമസഭകളിലാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് ഫലവും ഇന്ന് തന്നെ അറിയാന്‍ സാധിക്കും.
മഹാരാഷ്ട്രയില്‍ നിന്ന് മല്‍സരിക്കുന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന് വിജയം ഉറപ്പിച്ചു കഴിഞ്ഞു. കേന്ദ്ര മന്തിമാരായ അരുണ്‍ ജയറ്റ്ലി, ധര്മേന്ദ്രപ്രധാന്, പ്രകാശ് ജാവദേക്കര്‍, പുരുഷോത്തം റൂപ്പാല തുടങ്ങിയവരും മല്‍സരിക്കുന്നവരില്‍ ഉള്‍പ്പെടുന്നു.