അരീക്കോട്: മലപ്പുറത്ത് അച്ഛന് മകളെ കുത്തിക്കൊന്ന സംഭവത്തില്‍ കൊല്ലപ്പെട്ട ആതിരയ്ക്ക് വീട്ടില്‍ നിന്നും ഭീഷണിയുണ്ടായിരുന്നതായി പ്രതിശ്രുത വരന് ബ്രിജേഷ്. വിവാഹത്തിന് വീട്ടുകാര്‍ തടസ്സം നിന്നതോടെ പൊലീസിന്റെ സാന്നിധ്യത്തില്‍ മധ്യസ്ഥ ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ചക്കൊടുവിലാണ് ഇരുവരുടെയും വിവാഹം ഇന്നു നടത്താന്‍ തീരുമാനിച്ചത്. ഇതിനിടെ ആതിരയെ അച്ഛന് രാജന് കൊലപ്പെടുത്തുകയായിരുന്നു.
മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ശേഷവും ആതിരയ്ക്ക് വീട്ടില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതായും ഇക്കാര്യം പൊലീസിനോട് പറഞ്ഞിരുന്നതായും ബ്രിജേഷ് വ്യക്തമാക്കി .
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ആതിരയുടെ അരീക്കോട്ടെ വീട്ടിലേക്ക് കൊണ്ടുപോയി.