ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വാഹനാപകടത്തില്‍ പരിക്ക്. ഞായറാഴ്ച ഡെറാഡൂണില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. തലയ്‌ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏതാനം ആഴ്ചകള്‍ക്കു മുന്‍പാണ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ അദ്ദേഹത്തിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയത്. വിഷയത്തില്‍ പൊലീസ് ഷമിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കൊലപാതക ശ്രമത്തിനുള്‍പ്പെടെ, ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് ഷമിക്കെതിരെ കേസെടുത്തിരുന്നത്.















