അബുദാബി: യു.എ.ഇയിലെ ആദ്യ ആണവ നിലയമായ ബറാഖ ആണവനിലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. നിലയത്തില്‍ നടന്ന ചടങ്ങില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപ സര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂന് ജോ ഉന്നും പങ്കെടുത്തു. എമിറേറ്റ്സ് ആണവോര്‍ജ്ജ കോര്പ്പറേഷന്, കൊറിയ ഇലക്ട്രിക് പവര്‍ കോര്പ്പറേഷന് എന്നിവര്‍ സംയുക്തമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
യു.എ.ഇയുടെ ചരിത്രത്തിലെ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളില്‍ ഒന്നായ ബറാഖ ആണവനിലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. നാല് ആണവ റിയാക്ടറുകളാണ് നിലയത്തിലുള്ളത്. ഷെയ്ഖ് മുഹമ്മദും മൂന് ജോ ഉന്നും ആണവ നിലയം നേരില്‍ കണ്ട് വിലയിരുത്തി. കൊറിയയുമായുള്ള യോജിച്ചുള്ള പ്രവര്‍ത്തനമാണ് ആണവനിലയം യാഥാര്‍ഥ്യമാക്കിയതെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
യു.എ.ഇയുടെ മൊത്തം വൈദ്യുത ഉപഭോഗത്തിന്റെ 25 ശതമാനവും ഇവിടെനിന്നും ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എ.ഇയില്‍ പ്രതിവര്‍ഷം 120 ടണ്ണോളം മാലിന്യം പുറന്തള്ളപ്പെടുന്നത് തടയാനും ഇതിലൂടെ കഴിയും. നാല് മാസത്തേക്ക് ഒരു വീട്ടാവശ്യത്തിന് ആവശ്യമായ ഊര്‍ജ്ജം പ്ലാന്റിലെ ഒരു പെല്ലറ്റ് യുറേനിയത്തില്‍ നിന്ന് ഉത്പാദിപ്പിക്കാന്‍ കഴിയും. ബറാഖയിലെ ഓരോ റിയാക്റ്ററും 30 മില്യണ്‍ ഫ്യുവല്‍ പെല്ലറ്റ് ശേഷിയുള്ളതാണ്. 500 ടണ്ണിലധികം ഭാരവും 15 മീറ്ററിലധികം ഉയരവുമുള്ളതാണ് ഓരോ റിയാക്റ്റര്‍ വെസലുകളും.