അബുദബി: അബുദബിയില്‍ നിന്ന് തിരുവന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അനിശ്ചിതമായി വൈകുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിൽ.
ഇന്നലെ രാത്രി പ്രാദേശിക സമയം 9 .10 ന് തിരുവന്തപുരത്തിന് തിരിക്കേണ്ട ഐഎക്സ് 538 വിമാനമാണ് വൈകുന്നത്. യാത്രക്കാർക്ക് ബോർഡിംഗ് പാസ് നൽകിയ ശേഷം സാങ്കേതിക തകരാറാണെന്നും തകരാർ പരിഹരിച്ച ശേഷം യാത്ര തുടരുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ വിമാനം പുറപ്പെട്ടിട്ടില്ല.
വെള്ളം പോലും ലഭിക്കാതെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ദുരിതത്തിലാണെന്ന് യാത്രക്കാർ പറഞ്ഞു. ഇന്ന് രാത്രി യുഎഇ സമയം 09 .10 ഓടെ വിമാനം പുറപ്പെടുമെന്നാണ് ഇപ്പോൾ അധികൃതർ അറിയിച്ചിരിക്കുന്നത്.