അത്യാധുനിക ക്രൂസ് മിസൈൽ ബ്രഹ്മോസിനായി നിരവധി രാജ്യങ്ങളാണ് ഇന്ത്യയെ സമീപിച്ചിരിക്കുന്നത്.
ശത്രുവിന്റെ വ്യോമപ്രതിരോധത്തെ മറികടന്ന് ലക്ഷ്യം ഭേദിക്കാൻ കഴിവുള്ള ചുരുക്കം ചില മിസൈലുകളിലൊന്നാണ് ബ്രഹ്മോസ്.പതിനഞ്ചോളം രാജ്യങ്ങളാണ് ഇതിനോടകം ബ്രഹ്മോസ് മിസൈൽ ആവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ചിരിക്കുന്നത്.
ചിലി,പെറു എന്നിവയാണ് ഏറ്റവുമൊടുവിലായി ബ്രഹ്മോസ് ആവശ്യപ്പെട്ടിരിക്കുന്നത്.ചിലിയുടെ പ്രതിരോധ വകുപ്പ് അധികൃതർ ഇതിനായി ഇന്ത്യൻ പ്രതിരോധ വകുപ്പ് അധികൃതരുമായി ചർച്ച നടത്തിക്കഴിഞ്ഞു.
പെറു ഗവണ്മെന്റിൽ നിന്നും നേരിട്ട് ബ്രഹ്മോസ് മിസൈലിനായി നിരവധി തവണ വിളിച്ചിരുന്നതായി പ്രതിരോധ വകുപ്പ് അധികൃതർ അറിയിച്ചു.
അത്യാധുനിക പോര്‍വിമാനമായ സുഖോയ്–30 എംകെഐ യിൽ നിന്നുമുള്ള ബ്രഹ്മോസ് പരീക്ഷണം വിജയിച്ചതിനു ശേഷമാണ് പല രാജ്യങ്ങളും മിസൈലിനായി ഇന്ത്യയെ സമീപിച്ചത്.
അത്യാധുനിക ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ നിർമാണ ചിലവ് 27.3 ലക്ഷം ഡോളറാണ്.
ദുബായ് എയർഷോയിൽ ബ്രഹ്മോസ് മിസൈൽ പ്രദർശിപ്പിച്ച ശേഷം കസാക്കിസ്ഥാൻ, ബ്രസീൽ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങൾ ബ്രഹ്മോസ് വാങ്ങാൻ താൽപര്യമുണ്ടെന്ന് അറിയിച്ചിരുന്നു.
കര, കടൽ, വായു എന്നീ മൂന്നു തലങ്ങളിൽ നിന്നും ബ്രഹ്മോസ് ഉപയോഗിക്കാൻ സാധിക്കും.
3600 കിലോമീറ്റർ വേഗമാണ് സൂപ്പർ സോണിക്ക് ബ്രഹ്മോസ് മിസൈലിനുള്ളത്.
കരയിൽ നിന്നും,കപ്പലിൽ നിന്നും തൊടുക്കാവുന്ന 290 കിലോമീറ്റർ ദൂര പരിധിയുള്ള ബ്രഹ്മോസ് മിസൈലിന്റെ വിവിധ പതിപ്പുകൾ ഇപ്പോൾ തന്നെ ഇന്ത്യക്ക് സ്വന്തമാണ്.
ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ കപ്പൽ വേധ ക്രൂയിസ് മിസൈൽ പതിപ്പും ബ്രഹ്മോസ് തന്നെയാണ് .
സുഖോയ് 30 വിമാനങ്ങൾക്കു മാത്രമാണു ബ്രഹ്മോസ് മിസൈൽ വഹിക്കാൻ ശേഷിയുള്ളത്.ബെംഗളുരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ ഇതിനായി സുഖോയ് വിമാനങ്ങൾ പരിഷ്കരിച്ചിരുന്നു.
ശബ്ദാതിവേഗ മിസൈൽ ഒരു ദീർഘദൂര പോർ വിമാനത്തിൽ ഘടിപ്പിക്കുന്നത് ആദ്യമായാണ്. ലോകത്ത് ഈ സാങ്കേതിക വിദ്യയുള്ള ഏക രാജ്യവും ഇന്ത്യതന്നെ.
ഇന്ത്യയുടെ ഡി ആർ ഡി ഒ യും റഷ്യയുടെ എൻ പി ഒ എമ്മും സംയുക്തമായി നിർമ്മിച്ചതാണ് ബ്രഹ്മോസ്.















