Gulf

വരും വര്‍ഷങ്ങളില്‍ സൗദിയില്‍ വിദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്ന് സൗദി രാജകുമാരന്‍

റിയാദ്: പ്രവാസികള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയുമായി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. രാജ്യത്ത് വന്‍ തോതില്‍ വിദേശികള്‍ക്ക് ഇനി തൊഴിലവസരം ലഭിക്കുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

സൗദി വികസനത്തിന്റെ പാതയിലാണ് സഞ്ചരിക്കുന്നത്. ഇനി രാജ്യത്ത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അതു കൊണ്ട് സൗദിയില്‍ വിദേശികള്‍ക്കും സ്വദേശികള്‍ക്കും തൊഴില്‍ ലഭിക്കാനുള്ള സാധ്യത വര്‍ധിക്കും. മൂന്നു വര്‍ഷം കൊണ്ട് സൗദിയില്‍ 30 വര്‍ഷംകൊണ്ട് ഉണ്ടായ മാറ്റങ്ങളെക്കാള്‍ കൂടുതല്‍ മാറ്റം വന്നു. നിലവില്‍ സൗദിയില്‍ പത്ത് ദശ ലക്ഷം പ്രവാസികള്‍ ജോലി ചെയുന്നു. ഇനിയുള്ള കാലം ഈ സംഖ്യ കുറയാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ സന്ദര്‍ശത്തിനിടെയാണ് സൗദി കിരീടവകാശി ഇക്കാര്യം വ്യക്തമാക്കിയത്.

538 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close