ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത് ലോക ഒന്നാം നമ്പര്‍ താരമായി മാറി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് 25 കാരനായ ശ്രീകാന്ത്. സൈന നെഹ്‌വാളിനു ശേഷം ലോക ഒന്നാം നമ്പര്‍ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ശ്രീകാന്ത്. കഴിഞ്ഞ വര്‍ഷം അവസാനം ഒന്നാം സ്ഥാനത്തെത്താന്‍ സാധ്യത ഉണ്ടായിരുന്നെങ്കിലും, പരിക്കിനെ തുടര്‍ന്ന് ഈ നേട്ടം നഷ്ടമായിരുന്നു. അതാണ് ശ്രീകാന്ത് ഇപ്പോള്‍ തിരിച്ചു പിടിച്ചിരിക്കുന്നത്.
76,895 പോയിന്റ് നേടി നിലവിലെ ചാമ്പ്യനായ ഡെന്‍മാര്‍ക്ക് താരം ആക്‌സ്‌ലെനെയെ പിന്തള്ളിയാണ് ശ്രീകാന്ത് ഒന്നാമനായത്.
ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്‌സഡ് ഡബിള്‍സില്‍ ശ്രീകാന്തിന്റെ സഖ്യം സ്വര്‍ണ്ണം നേടിയിരുന്നു. ഈ നേട്ടമാണ് ലോകറാങ്കിങ്ങില്‍ മുന്നിലെത്താന്‍ ശ്രീകാന്തിനെ സഹായിച്ചത്.
കഴിഞ്ഞ നവംബറില്‍ രണ്ടാം റാങ്കില്‍ എത്തിയ ശ്രീകാന്ത് ഇന്തൊനേഷ്യ, ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് സൂപ്പര്‍ സീരിസ് കിരീടങ്ങള്‍ നേടിയിരുന്നു. ഈ നാലു കിരീടങ്ങളും നേടുന്ന നാലാമത്തെയാളാണ് ശ്രീകാന്ത്.
പുല്ലേല ഗോപീചന്ദാണ് ശ്രീകാന്തിന്റെ പരിശീലകന്‍.















