അവസാനപന്തിൽ ഹൈദരാബാദിന് ത്രസിപ്പിക്കുന്ന ജയം
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അവസാനപന്തിൽ ഹൈദരാബാദിന് ത്രസിപ്പിക്കുന്ന ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2018, 12:30 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ഉപ്പൽ സ്റ്റേഡിയത്തിലെ ട്വന്‍റി 20 ത്രില്ലറിൽ ജയം സൺറൈസേഴ്സ് ഹൈദരാബാദിന്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ത്രസിപ്പിക്കുന്ന ജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ഒരു വിക്കറ്റിനാണ് ഹൈദരാബാദ് ജയം നേടിയത്.

148 റൺസ് വിജയലക്ഷ്യത്തിലേക്ക് അനായാസം മുന്നേറിയ ഹൈദരാബാദിനെ ഞെട്ടിച്ച് മുംബൈയുടെ പേസ് പട. അഞ്ച് വിക്കറ്റിന് 136 റൺസെന്ന നിലയിൽ നിന്നും 9 വിക്കറ്റിന് 137 റൺസ് എന്ന സ്കോറിലേക്ക് ഹൈദരാബാദ് കൂപ്പുകുത്തി.

18-ാം ഓവറിലെ 4-ാം പന്തിൽ യൂസഫ് പത്താനെ പുറത്താക്കി വിക്കറ്റ് വേട്ടയ്ക് തുടക്കമിട്ടത് ജസ്പ്രീത് ബൂമ്ര. തൊട്ടടുത്ത പന്തിൽ റാഷിദ് ഖാനും പുറത്ത്.

സിദ്ധാർദ്ധ് കൗളിനേയും സന്ദീപ് ശർമയേയും മുസ്തഫിസൂർ റഹ്മാൻ വീഴ്‌ത്തിയതോടെ ഉപ്പൽ സ്റ്റേഡിയം ഞെട്ടി.

അവസാന ഓവറിൽ ബെൻ കട്ടിംഗിനെ പന്തേൽപ്പിച്ച രോഹിത് ശർമയുടെ കണക്കുകൂട്ടൽ പിഴച്ചു. 11 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ദീപക് ഹൂഡ ആദ്യ പന്തിൽ സിക്സർ പറത്തി.

മൂന്ന് സിംഗിളുകൾ. അവസാന പന്തിൽ ഹൈദരാബാദിന് ജയം ഒരു റൺസ് അകലെ. മിഡിൽ സ്റ്റമ്പിനെ ലക്ഷ്യമിട്ട പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ പറത്തിയ സ്റ്റൻലക് ഹൈദരാബാദിന് ജയം സമ്മാനിച്ചു. 45 റൺസ് എടുത്ത ശിഖർ ധവാനാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറർ.

ആദ്യം ബാറ്റ് ചെയ്ത മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 147 റൺസ് എടുത്ത്. 23 റൺസ് വഴങ്ങി മുംബൈയ്‌ക്കായി മായങ്ക് മാർക്കണ്ടെ നാലു വിക്കറ്റെടുത്തു.

Share163
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

നേഹ ബോറയ്‌ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്ത അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ, സുരേഷ് ഗോപിയുടെ പിന്തുണ; പമ്പ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

‘സമാജ്വാദി പാര്‍ട്ടിയില്ലാതെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്ക് ഒറ്റയ്‌ക്ക് നിന്ന് ജയിക്കാനാകുമോ?’; വെല്ലുവിളിച്ച് രാജ്നാഥ് സിങ്

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies