രോഹിത്തിന്റെ വെടിക്കെട്ടിൽ മുംബൈയ്ക്ക് ആദ്യജയം
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രോഹിത്തിന്റെ വെടിക്കെട്ടിൽ മുംബൈയ്‌ക്ക് ആദ്യജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2018, 12:06 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഐപിഎല്ലിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് സീസണിലെ ആദ്യ ജയം. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 46 റൺസിനാണ് മുംബൈ കീഴടക്കിയത്.

ഹിറ്റ്മാനായി രോഹിത് ശർമ. വെടിക്കെട്ട് ബാറ്റിംഗിൽ കൂട്ടുചേർന്ന് എവിൻ ലൂയിസ്. വിരാട് കോഹ്‍‍‍ലിയുടെ ഒറ്റയാൾ പോരാട്ടത്തിലും വാങ്കഡെ സ്റ്റേഡിയത്തിൽ നിറഞ്ഞത് മുംബൈ ഇന്ത്യൻസ് മാത്രം.

ആദ്യം ബാറ്റ് ചെയ്ത മുംബൈയ്‌ക്ക് തുടക്കം തകർച്ചയോടെ. ഉമേഷ് യാദവിന്‍റെ ആദ്യ പന്തിൽ സൂര്യകുമാർ യാദവ് പൂജ്യത്തിന് പുറത്ത്. രണ്ടാം പന്തിൽ ഇഷാന്ത് കിഷനെ പുറത്താക്കി ഉമേഷ് യാദവ് മുംബൈയെ ഞെട്ടിച്ചു.

എവിൻ ലൂയിസിന് കൂട്ടായി രോഹിത് ശർമ വന്നതോടെ വാങ്കഡെ ഉണർന്നു. റണ്ണൗട്ടിൽ നിന്ന് തുടക്കത്തിൽ രക്ഷപെട്ട എവിൻ പിന്നെ കത്തിക്കയറി. നിലയുറപ്പിച്ചതോടെ രോഹിത് ശർമയുടെ വെടിക്കെട്ട്. ഇരുവരും ചേർന്ന് 66 പന്തിൽ 108 റൺസ് എടുത്തു.

42 പന്തിൽ 65 റൺസുമായി എവിൻ മടങ്ങിയതോടെ പാണ്ഡ്യ സഹോദരന്മാരെടെ കൂട്ടുപിടിച്ച് രോഹിത് മുംബൈയെ കൂറ്റൻ സ്കോറിലെത്തിച്ചു. സെഞ്ച്വറിയ്‌ക്ക്6 റൺസകലെ രോഹിത് പുറത്തായപ്പോഴേക്കും മുംബൈയുടെ സ്കോർബോർഡ് 200 കടന്നു. 52 പന്തിൽ 10 ബൗണ്ടറികളും അഞ്ച് സിക്സറുകളുമടക്കം രോഹിത് ശർമ അടിച്ചുകൂട്ടിയത് 94 റൺസ്.

അവസാനമിറങ്ങിയ ഹർദ്ദിക് പാണ്ഡ്യ 5 പന്തിൽ 17 റൺസെടുത്ത് ഇന്നിംഗ്സ് വെടിക്കെട്ടോടെ അവസാനിപ്പിച്ചു.

214 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബാംഗ്ലൂരിന് കോഹ്‍‍ലിയും ക്വിന്‍റൺ ഡിക്കോക്കും മികച്ച തുടക്കം നൽകി. ഡി കോക്കിനെ 19 റൺസിന് പുറത്താക്കിയ മഗ്ലനഗൻ അതേ ഓവറിൽ എ ബി ഡിവില്ലിയേഴ്സിനെയും പുറത്താക്കി ബാംഗ്ലൂരിനെ ഞെട്ടിച്ചു. വിരാട് കോഹ്‍ലി ഒരറ്റത്ത് തകർത്തടിക്കുമ്പോഴും വിക്കറ്റു കാക്കാൻ മധ്യനിര മറന്നു. മൻദീപ് സിംഗിനെയും, കോറി ആൻഡേഴ്സനെയും വാഷിംഗ്ടൺ സുന്ദറിനെയും കൃണാൽ പാണ്ഡ്യ പുറത്താക്കിയതോടെ മുംബൈ ജയമുറപ്പിച്ചു.

വിരാട് കോഹ്‍‍ലി 62 പന്തിൽ 92 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ബാംഗ്ലൂർ നിരയിൽ രണ്ടക്കം കാണാതെ പുറത്തായത് അഞ്ച് ബാറ്‍റ്സ്മാന്മാർ.

ShareTweetSendShare

More News from this section

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

Latest News

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies