ന്യൂഡല്‍ഹി: പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്കു വധശിക്ഷ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനായി പോക്സോ നിയമം ഭേദഗതി ചെയ്യുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാഗ്മൂലം സമര്‍പ്പിച്ചു. നിലവില്‍ ജീവപര്യന്തമാണു പോക്സോ നിയമപ്രകാരം ലഭിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയാനായി 2012ലാണ് പോക്സോ നിയമമുണ്ടാക്കിയത്.