ജക്കാർത്ത ; പരസ്യമായി സ്നേഹപ്രകടനം നടത്തിയ യുവതീയുവാക്കൾക്ക് ഇന്തോനേഷ്യയിൽ ചൂരൽ അടി ശിക്ഷ.
അവിവാഹിതരായ ആറു യുവതീയുവാക്കൾക്കാണ് നൂറുകണക്കിനു കാഴ്ച്ചക്കാരൂടെ മുന്നിൽ വച്ച് ശിക്ഷ നൽകിയത്.
11 മുതല്‍ 22 വരെ അടികളാണ് പരസ്യമായി സ്നേഹപ്രകടനം നടത്തിയവര്‍ക്ക് നല്‍കിയത്.
അനാശാസ്യത്തിലേർപ്പെട്ട രണ്ട് സ്ത്രീകൾക്കും ശിക്ഷ വിധിച്ചിരുന്നു.11 തവണയാണ് ഇവർക്ക് അടി നൽകിയത്.
ശിക്ഷാവിധി നടപ്പാക്കുന്നതിനിടെ ഒരു സ്ത്രീ കൈകള്‍ ഉയർത്തി,വേദന താങ്ങാനാകുന്നില്ലെന്ന് പരാതിപ്പെട്ടിരുന്നു.എന്നാൽ അവർക്ക് കുടിക്കാൻ വെള്ളം നൽകിയ ശേഷം വീണ്ടും ശിക്ഷ നൽകുന്നത് തുടർന്നു.
ശിക്ഷാവിധി പൊതുസ്ഥലങ്ങളില്‍ നടപ്പാക്കുന്നത് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞമാസം ആദ്യം പ്രവിശ്യാ ഗവര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് നൂറുകണക്കുനു പേരെ കാഴ്ച്ചക്കാരാക്കി ശിക്ഷ നടപ്പാക്കിയത്.