റിയാദ് ; മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം സൗദിയിൽ സിനിമാ ആരവം മുഴങ്ങി.
ഹോളിവുഡ് ചിത്രമായ ബ്ലാക്ക് പന്തർ എന്ന ചിത്രമാണ് റിയാദിലുള്ള കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റില്‍ പണികഴിപ്പിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള തിയേറ്ററിൽ പ്രദർശിപ്പിച്ചത്.
സാംസ്കാരിക വകുപ്പ് മന്ത്രി അവ്വാധ് അല്‍ അവ്വനാധ് ആദ്യ ഷോ ഉദ്ഘാടനം ചെയ്തു.
പ്രത്യേകം ക്ഷണിച്ച കാണികളാണ് ആദ്യ പ്രദർശനത്തിന് എത്തിയിരുന്നത്.ലോകോത്തര നിലവാരത്തില്‍ പണികഴിപ്പിച്ച തിയേറ്ററില്‍ 620 സീറ്റുകളാണ് ഉള്ളത്. തുകല്‍ സീറ്റും മെയിന്‍ ഹാളും ആധുനിക മാര്‍ബിള്‍ ബാത്റൂമും തിയേറ്ററിന്റെ മറ്റു പ്രത്യേകതകളാണ്.
മെയ് മാസം മുതല്‍ പൊതു ജനങ്ങള്‍ക്ക് തിയേറ്ററില്‍ പ്രവേശനം അനുവദിയ്ക്കും. ഈ മാസം അവസാനത്തോടെ ടിക്കറ്റ് വില്‍പ്പന ആരംഭിക്കും.