Lifestyle

വണ്ണം കുറയ്ക്കാം; ഈസിയായി

വണ്ണം കുറയ്ക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് നമ്മളില്‍ പലരും. ഇതിനു വേണ്ടി എത്ര പണം ചിലവഴിക്കാനും ആര്‍ക്കും യാതൊരു മടിയും ഉണ്ടാകില്ല. ഈ പൊടി കഴിച്ചാല്‍ നാളെ വണ്ണം കുറയുമെന്ന് പറഞ്ഞാല്‍ ഇന്നു തന്നെ വാങ്ങാന്‍ ആരും മടിയും കാണിക്കില്ല. എന്നാല്‍ വണ്ണം കുറയ്ക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. ചിട്ടയോടെ ശീലിച്ചാല്‍ ആര്‍ക്കും സാധിക്കുന്ന ഒരു നിസാര കാര്യം. അല്‍പ്പം ക്ഷമ കൂടി വേണമെന്നു മാത്രം.

ഇനി ഒത്തിരി പണച്ചെലവുണ്ടാകുമെന്നു കരുതിയും വിഷമിക്കേണ്ട. പോക്കറ്റ് കാലിയാകാതെ ചെലവു കുറഞ്ഞ രീതിയില്‍ വീട്ടിലിരുന്ന് വണ്ണം കുറയ്ക്കാനുളള ചില വഴികള്‍ ഒന്നു പരീക്ഷിക്കാം

1. വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കുക- ഏറ്റവും എളുപ്പമുള്ളതും ഏവര്‍ക്കും സാധിക്കുന്നതുമായ ഒരു മാര്‍ഗമാണ് വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കുക എന്നത്. ആവശ്യമുള്ള ഭക്ഷണം ഏതെന്ന് തിരഞ്ഞെടുത്ത് ആവശ്യമുള്ളത്ര അളവിലും ഉണ്ടാക്കുക. അനാവശ്യമായ രുചി വര്‍ധക വസ്തുക്കളും മറ്റും ചേര്‍ക്കാത്തതിനാല്‍ എല്ലായ്‌പ്പോഴും ആരോഗ്യത്തിന് ചേര്‍ന്നത് ഇത്തരം ഭക്ഷണമാണ്. ജങ്ക് ഫൂഡ് കഴിക്കണമെന്നു തോന്നുമ്പോഴും ആരോഗ്യപ്രദമായ രീതിയില്‍ ഇവ ഉണ്ടാക്കുക. പണവും ആരോഗ്യവും നമ്മുടെ കയ്യിലിരിക്കും.

2. അല്‍പ്പം നടത്തമാകാം- വണ്ണം കുറയ്ക്കാന്‍ കയ്യിലുള്ള പണം മുഴുവന്‍ മുഴുവന്‍ ചിലവാക്കി ജിമ്മിലും സൂംബ ക്ലാസിലുമൊക്കെ പോകാറുണ്ടോ. അതിനു പകരം മറ്റൊന്നു പരീക്ഷിക്കാം. എല്ലാ ദിവസവും ഒരു 30-45 മിനിട്ട് നടത്തമാകാം. അല്ലെങ്കില്‍ ഒരു 10 മിനിട്ട് ജോഗിങ് ചെയ്യാം. വലിയ വ്യത്യാസം കാണുവാന്‍ സാധിക്കും. ഇനി ഈ രീതി മടുപ്പാണെങ്കില്‍ ഇന്റര്‍നെറ്റില്‍ നിന്നും മറ്റും ധാരാളം വര്‍ക്ക് ഔട്ട് വീഡിയോകള്‍ ലഭിക്കും. അത് വീട്ടിലിരുന്ന് പരീക്ഷിക്കാം. വീഡിയോകളില്‍ നിന്നും മികച്ച പ്രേക്ഷക പ്രതികരണം ഉള്ളത് തിരഞ്ഞെടുക്കണമെന്നു മാത്രം.

3. വെള്ളം കുടിക്കുക- വണ്ണം കുറക്കുന്നതിന്റെ അടിസ്ഥാനമായി എല്ലാവരും പറയുന്ന ഒന്നാണ് ധാരാളം വെള്ളം കുടിക്കുക എന്നത്. ജലാംശം എല്ലായ്‌പ്പോഴും ശരീരത്തില്‍ നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്. ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഇത് നിര്‍ബന്ധമായ ഒന്നാണ്. കലോറി തീരെ ഇല്ലാത്തതു കൊണ്ട് വണ്ണം കുറക്കാന്‍ വളരെ നല്ലതാണിത്. ഇനി വെറും വെള്ളം കുടിച്ച് ബോറടിച്ചാല്‍ അല്‍പ്പം പരീക്ഷണം നടത്താം. വെള്ളത്തില്‍ ആപ്പില്‍ കഷണങ്ങളോ, നാരങ്ങയോ, കുക്കുംബറോ, പുതിനയോ ഒക്കെ ഇട്ട് കുടിക്കുക. ഒന്നിടവിട്ട ദിവസങ്ങളില്‍ ഈ വ്യത്യസ്ത രുചികളില്‍ വെള്ളം കുടിക്കാം.

4. പഴങ്ങള്‍ കഴിക്കുക- വണ്ണം കുറയ്ക്കാന്‍ നടക്കുന്നവര്‍ക്ക് പറ്റിയ ഇടഭക്ഷണമാണ് പഴങ്ങള്‍. ആരോഗ്യത്തിന് ദോഷകരമായ യാതൊന്നും പഴങ്ങളിലില്ല. മാത്രമല്ല ഹെല്‍ത്തി കലോറിയാണ് പഴങ്ങളില്‍ അടങ്ങിയിട്ടുള്ളത്. ഇടക്കിടക്ക് പഴങ്ങള്‍ കഴിച്ചാല്‍ മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നതിന്റെ അളവ് കുറയുകയും ചെയ്യും.

5. ഫുഡ് ഡയറി സൂക്ഷിക്കുക- നിങ്ങള്‍ എന്താണ് കഴിക്കുന്നത് എന്ന വിവരം ഒരു ഡയറിയില്‍ എഴുതി സൂക്ഷിക്കുക. ഇത് നമ്മള്‍ വിചാരിക്കുന്നതിലും അപ്പുറത്തുള്ള മാറ്റങ്ങള്‍ ഉണ്ടാക്കും. ഇതിനേക്കുറിച്ച് ബോധവാന്‍മാരായാല്‍ തന്നെ സ്വാഭാവികമായും കഴിക്കുന്ന ഭക്ഷണങ്ങളിലെല്ലാം മാറ്റങ്ങള്‍ വരും. ഇനി എഴുതാന്‍ മടിയാണെങ്കില്‍ വിഷമിക്കേണ്ട, ഇതിനു സഹായിക്കുന്ന ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ഇത് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തു വച്ചാല്‍ മതി.

6. ഡെസേര്‍ട്ട്‌സ് ഒഴിവാക്കാം- ഡയറ്റ് നോക്കുമ്പോള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട ഒന്നാണ് ഡെസേര്‍ട്‌സ്. അല്‍പ്പം ബുദ്ധിമുട്ടിയാലും ഇൗ ശീലം നിങ്ങളുടെ ഭാരം കുറക്കുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവും വേണ്ട.

329 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close