കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2026, 09:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി മുതിര്‍ന്ന ബിജെപി നേതാവ് പ്രഹ്ലാദ് ജോഷി ചുമതലയേറ്റു. മുന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നല്‍കിയത്. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ധര്‍മേന്ദ്ര പ്രധാന്റെ രാജി അംഗീകരിച്ചതിന് പിന്നാലെയാണ് നിയമനം.

ചുമതലയേറ്റതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്രഹ്ലാദ് ജോഷി നന്ദി രേഖപ്പെടുത്തി. ‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ഇന്ന് ചുമതലയേറ്റു. ഈ ഉത്തരവാദിത്വം എന്നില്‍ അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ഹൃദയംഗമമായ നന്ദി. വിനയത്തോടെയും ശക്തമായ കടമബോധത്തോടെയും ഈ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്,’ എന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.

നിലവില്‍ കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രിയും പുതിയ-പുനരുപയോഗ ഊര്‍ജ മന്ത്രിയുമായ പ്രഹ്ലാദ് ജോഷി, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതലയും ഇനി വഹിക്കും. കര്‍ണാടകയിലെ ധാര്‍വാഡ് ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹം 2004 മുതല്‍ തുടര്‍ച്ചയായി അഞ്ച് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ബിജെപിയുടെ കര്‍ണാടക സംസ്ഥാന അധ്യക്ഷനായും വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചും പ്രവര്‍ത്തിച്ചിട്ടുള്ള ജോഷി, പാര്‍ലമെന്ററി കാര്യങ്ങള്‍, കല്‍ക്കരി, ഖനനം, ഉപഭോക്തൃകാര്യങ്ങള്‍, ഭക്ഷ്യ-പൊതുവിതരണം, പുതിയ-പുനരുപയോഗ ഊര്‍ജം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

റാഷ്‌ട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ചെറുപ്പത്തില്‍ തന്നെ ബന്ധം സ്ഥാപിച്ച ജോഷി പിന്നീട് കര്‍ണാടകയിലെ സംഘടനാ-രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായി. 1962 നവംബര്‍ 27ന് കര്‍ണാടകയിലെ വിജയപുരയിലാണ് ജനനം. ഇന്ത്യന്‍ റെയില്‍വേ ജീവനക്കാരനായിരുന്ന പിതാവിന്റെ കുടുംബത്തില്‍ വളര്‍ന്ന അദ്ദേഹം ഹുബ്ബള്ളിയിലെ കെ.എസ്. ആര്‍ട്‌സ് കോളേജില്‍ നിന്ന് ബിരുദം നേടി.

Tags: Pralhad Joshiakes charge as Education Minister
ShareTweetSendShare

More News from this section

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

‘ഭാരതം പൂർണ സജ്ജം, പാകിസ്താൻ കൂടുതൽ സാഹസത്തിന് മുതിരരുത്; ചർച്ച പിഒജെകെയെ കുറിച്ച് മാത്രം’; ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

Latest News

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies