കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ഇന്ന് ചോദ്യം ചെയ്തേക്കും. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ദിവസം സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന എഎസ്ഐ ജയാനന്ദനെ ചോദ്യം ചെയ്യാനാണ് സാധ്യത. ഇയാളെ ആലുവ പോലീസ് ക്ലബിൽ എത്തിച്ചാവും ചോദ്യം ചെയ്യുക.
പറവൂർ സിഐ ക്രിസ്പിൻ സാമിനേയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തലവൻ ഐ ജി ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു.
അതേസമയം ശ്രീജിത്തിന്റെ മരണം സംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ച മെഡിക്കൽ സംഘം നാളെ റിപ്പോർട്ട് സമർപ്പിക്കും.