മുംബൈ: മുംബൈയില്‍ ശിവസേന നേതാവ് വെടിയേറ്റു മരിച്ചു. സച്ചിന് സാവന്താ(46)ണ് വെടിയേറ്റു മരിച്ചത്. മുംബൈയിലെ മലാഡില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. കാറില്‍ യാത്ര ചെയ്യുകയായിരുന്ന സാവന്തിനെ ബൈക്കിലെത്തിയ രണ്ടു പേര് തടഞ്ഞു നിര്‍ത്തി വെടി വയ്ക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.