കൊല്ലം: കൊല്ലം പുത്തൂരില്‍ നവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ പൊലീസ് പിടികൂടി. പുത്തൂര്‍ സ്വദേശി അമ്പിളി ആണ് പിടിയിലായത്. കുഞ്ഞ് ജനിച്ചയുടനെ കൊലപ്പെടുത്തിയ ശേഷം സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.