ജയിക്കാനുറച്ച് റോയൽ ചലഞ്ചേഴ്സും നൈറ്റ് റൈഡേഴ്സും
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ജയിക്കാനുറച്ച് റോയൽ ചലഞ്ചേഴ്സും നൈറ്റ് റൈഡേഴ്സും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2018, 04:07 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും. പ്രമുഖരുടെ നിരയുണ്ടെങ്കിലും താളം കണ്ടെത്താൻ വിഷമിക്കുന്ന റോയൽ ചലഞ്ചേഴ്സിന് ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്. ബംഗളൂരുവിൽ രാത്രി എട്ടിനാണ് മത്സരം.

നിശ്ചിത ഓവർ മത്സരത്തിൽ ലോകത്തെ ഏറ്റവും മികച്ച താരവും ഇന്ത്യയുടെ നായകനുമായ വിരാട് കോഹ് ലി നേതൃത്വം നൽകുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ടൂർണമെന്‍റ് പകുതിയായിട്ടും താളം കണ്ടെത്താൻ സാധിച്ചിട്ടില്ല. കളിച്ച ആറ് മത്സരത്തിൽ രണ്ട് ജയം മാത്രമാണ് സമ്പാദ്യം. പ്രമുഖരുടെ ധാരാളിത്തമുണ്ടെങ്കിലും ബാറ്റിംഗിൽ തിളങ്ങിയത് ഏബി ഡിവിലിയേഴ്സും വിരാട് കോഹ് ലിയും മാത്രം.

മറ്റുള്ളവരുടെ സ്ഥിരത വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ബൗളർമാരിൽ യുസ്‍വേന്ദ്ര ചാഹൽ മാത്രമാണ് മികവ് പ്രകടിപ്പിക്കുന്നത്. ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, വാഷിംഗ്ടൺ സുന്ദർ എന്നിവർക്ക് സ്ഥിരത പുലർത്താനേ കഴിയുന്നില്ല. അവസാന ഓവറുകളിൽ കൂടുതൽ റൺ വഴങ്ങുന്നതാണ് ടീമിനെ അലട്ടുന്നത്. എങ്കിലും ഇനിയും തിരിച്ചുവരവിന് അവസരമുണ്ട്.

ഏഴ് മത്സരങ്ങളിൽ മൂന്നെണ്ണംജയിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് സ്ഥിരതപുലർത്താൻ കഴിയാത്തത് നേരിയ പ്രശ്നം സൃഷ്ടിക്കുന്നുണ്ടെങ്കിലും ടീം ഏറെക്കുറേ സജ്ജമാണ്. ക്രിസ് ലിന്നും ദിനേശ് കാർത്തിക്കുമാണ് ബാറ്റിംഗിലെ വിശ്വസ്തർ. ഏത് സമയത്തും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുക്കുന്ന കരീബിയൻ താരം ആന്ദ്രേ റസൽ മധ്യ നിരയിലുള്ളത് ടീമിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നു.

സുനിൽ നരേനും പീയൂഷ് ചൗവ്‍ളയുമാണ് ബൗളിംഗിൽ ടീമിന്റ കരുത്ത്.

ഇന്നത്തെ മത്സരം ജയിക്കേണ്ടത് ഇരു ടീമുകൾക്കും അനിവാര്യമാണ്. അതിനാൽ തന്നെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് തീപാറും എന്നുറപ്പാണ്.

Share148
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

കൊടും ക്രിമിനൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; മരിച്ച ഷാഹിദ് ബലാത്സംഗം ഉൾപ്പെടെ 30 ഓളം കേസുകളിലെ പ്രതി

മാസപ്പടി കേസിൽ പിണറായി വിജയന് ഇഡി സമൻസ്; അടുത്ത ആഴ്ച ഹാജരാകാൻ നിർദേശം, സുപ്രീംകോടതി നടപടികൾ നിർണായകം

വ്യാപാരക്കരാറിന് വേഗം കൂട്ടാന്‍ ഇന്ത്യയും കാനഡയും; മോദി-കാര്‍ണി കൂടിക്കാഴ്ച ഡിസംബറില്‍

ദസറയിൽ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയും കത്തിക്കും; ദില്ലിയിൽ രാംലീല കമ്മിറ്റിയുടെ തീരുമാനം; ലക്ഷ്യം മാലിന്യമുക്ത സമൂഹമെന്ന് സംഘാടകർ

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അയൽവാസിയും മരിച്ചു;

ലഹരിവ്യാപനം പിടിച്ചുകെട്ടാനാകാതെ പഞ്ചാബ് സർക്കാർ; പർവീന്ദർ സിംഗ് ജോട്ടയുടെ കൊലപാതകത്തിൽ റിപ്പോർട്ട് തേടുമെന്ന് അമിത് ഷാ

മാസപ്പടി കേസ് ; പിണറായിയും റിയാസും സുപ്രീംകോടതിയിൽ അപ്പീൽ നൽകി, അടിയന്തര പരിഗണനയ്‌ക്ക് വിസമ്മതിച്ച് കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies