സൗദി: സംഘര്‍ഷം നിലനില്‍ക്കുന്ന യമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാര്‍ക്ക് സൗദിയിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്കി. ട്വിറ്ററിലൂടെയാണ് യമനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടത്. യമനിലെ സ്ഥിതിഗതികള്‍ ശാന്തമാകുന്നത് വരെ ഇന്ത്യക്കാരുടെ യാത്രാ വിലക്ക് തുടരും.
വിലക്ക് അവഗണിച്ച് പോകുന്നവരുടെ പാസ്പോര്‍ട്ട് രണ്ട് വര്‍ഷത്തേക്ക് കണ്ടു കെട്ടുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെന്നും എംബസി അറിയിച്ചിട്ടുണ്ട്. മുന്നറിയിപ്പ് അവഗണിച്ച് ജോലിക്കോ മറ്റു ആവശ്യങ്ങള്‍ക്കോ പോകുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ ഏജന്റോ തൊഴിലുടമയോ ഉത്തരവാദികളായിരിക്കുമെന്നും എംബസി അറിയിച്ചു.