ബെഗലുരു: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 14 റണ്‍സ് ജയം. 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 153 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. 25 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത ടിം സൗത്തിയാണ് കളിയിലെ താരം.
വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ മുംബൈയ്ക്ക് ഓപ്പണിംഗിലെ പരീക്ഷണമാണ് വിനയായത്. ഇഷാന് കിഷന് സൗത്തിയുടെ ആദ്യ പന്തില്‍ പുറത്ത്. സൂര്യകുമാര്‍ യാദവിനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയ ഉമേഷ് യാദവ്, തൊട്ടടുത്ത പന്തില്‍ രോഹിത് ശര്‍മയെ പുറത്താക്കി മുംബൈയെ വീണ്ടും ഞെട്ടിച്ചു
ജെ പി ദുമിനയ്ക്ക് കൂട്ടായെത്തിയ പൊള്ളാര്‍ഡും പിടിച്ചുനില്ക്കാന് ശ്രമിച്ചില്ല. മുഹമ്മദ് സിറാജിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോള്‍ പൊള്ളാര്‍ഡിന്റെ സമ്പാദ്യം 13 റണ്‍സ് മാത്രം. കളിയുടെ നിര്‍ണായക നിമിഷത്തില്‍ ദുമിനിയെ റണ്ണൗട്ടില്‍ കുരുക്കിയതോടെ ബാംഗ്ലൂരിന് മത്സരത്തില്‍ മേല്‍ക്കൈ ആയി.
പാണ്ഡ്യ സഹോദരന്മാര് ക്രീസില്‍ ഒന്നിച്ചതോടെ മുംബൈയ്ക്ക് വീണ്ടും പ്രതീക്ഷയായി. കൃണാലിനെ 23 റണ്‍സിന് പുറത്താക്കി സിറാജ് മത്സരം തിരികെ പിടിച്ചു. ടിം സൗത്തി 50 റണ്‍സ് എടുത്ത ഹാര്‍ദ്ദിക്കിനെയും പുറത്താക്കി ജയം ഉറപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് 167 റണ്‍സ് എടുത്തത്. മനന്‍ വോറ 45ഉം ബ്രണ്ടന്‍ മക്കല്ലം 37ഉം റണ്‍സ് എടുത്തു.