51 വെട്ടിന്റെ സിപിഎം ക്രൂരതയ്ക്ക് ഇന്ന് ആറു വയസ്സ്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

51 വെട്ടിന്റെ സിപിഎം ക്രൂരതയ്‌ക്ക് ഇന്ന് ആറു വയസ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2018, 01:02 pm IST
FacebookTwitterWhatsAppTelegram

കണ്ണൂര്‍: ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്റ കൊലപാതകം നടന്നിട്ട് ഇന്ന് ആറുവര്‍ഷം പൂര്‍ത്തിയാവുന്നു. 2012 മേയ് നാലിന് രാത്രി ബൈക്കില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്ന ചന്ദ്രശേഖരനെ കാറില്‍ പിന്തുടര്‍ന്ന സിപിഎം പ്രവര്‍ത്തകര്‍ വടകര കൈനാട്ടിക്ക് സമീപം വെട്ടി വീഴ്‌ത്തുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ബോംബെറിഞ്ഞ് ഭീതി പരത്തി അക്രമി സംഘം രക്ഷപ്പെട്ടു. 51 വയസുകാരനായിരുന്ന ചന്ദ്രശേഖരനെ 51 വെട്ടിയാണ് കൊലയാളികള്‍ കലിയടക്കിയത്.

എറാമല പഞ്ചായത്ത് ഭരണം സംബന്ധിച്ച് പാര്‍ട്ടിയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ടിപിയുടെ നേതൃത്വത്തില്‍ ഒരു സംഘം സിപിഎം വിട്ടിരുന്നു. പാര്‍ട്ടിക്ക് നിര്‍ണായക സ്വാധീനമുണ്ടായിരുന്ന മേഖലയില്‍ ടിപി രൂപീകരിച്ച ആര്‍എംപി ശക്തമായ സ്വാധീനം ചെലുത്തിയത് സിപിഎമ്മിന് ചന്ദ്രശേഖരനെതിരെ ശത്രുത വര്‍ധിച്ചു.

2009ല്‍ വടകരയില്‍ മത്സരിച്ച ചന്ദ്രശേഖരന്‍ ഇരുപത്തിമൂവായിരത്തോളം വോട്ടുപിടിച്ചത് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തിന് വഴിവച്ചു. ഇതെല്ലാം സിപിഎമ്മിന് ടിപിയോട് ശത്രുത വര്‍ധിക്കാന്‍ ഇടയാക്കി. ഇതോടെ സിപിഎം നേതൃത്വം കൊടി സുനിയേയും സംഘത്തേയും, ചന്ദ്രശേഖരനെ കൊല്ലാനുള്ള ദൗത്യം ഏല്‍പിച്ചു. മെയ് നാലിന് കൊട്ടേഷൻ സംഘത്തിന്റെ കൊലക്കത്തിക്ക് ഇരയായതോടെ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച മറ്റൊരു കൊലപാതകത്തിനു കൂടി രാഷ്‌ട്രീയ കേരളം സാക്ഷ്യം വഹിച്ചു.

കൊലക്കായി ഉപയോഗിച്ച വാഹനത്തിൽ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച് കേസ് വഴിതിരിച്ചു വിടാൻ പാർട്ടി ശ്രമിച്ചെങ്കിലും നടന്നില്ല. നിയമ പോരാട്ടത്തിനൊടുവിൽ ഉന്നത നേതൃത്വങ്ങളെ രക്ഷിക്കാൻ പാർട്ടിക്ക് കഴിഞ്ഞെങ്കിലും കുഞ്ഞനന്തൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും പാർട്ടിയുടെ കൊലയാളി സംഘവും കേസിൽ ശിക്ഷ കിട്ടി ജയിലിലായി. സിപിഎം അധികാരത്തിലേറിയതിനു ശേഷം പി കെ കുഞ്ഞനന്തനു വഴി വിട്ട് പരോൾ നൽകിയതും ജയിലുകൾ കൊടി സുനിക്കും കൊട്ടേഷൻ ടീമുകൾക്കും സുഖ വാസ കേന്ദ്രങ്ങളാക്കി മാറ്റിയതും വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു.

ചന്ദ്രശേഖരന്റെ ഓര്‍മകള്‍ അനുസ്മരിക്കാന്‍ വീട്ടിലും ഓര്‍ക്കാട്ടേരിയിലും ആര്‍എംപിയുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടികള്‍ നടക്കും. വൈകിട്ട് നാലിന് റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. പൊതുസമ്മേളനം ആര്‍എംപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മങ്കത്ത് റാം പസ്ല ഉദ്ഘാടനം ചെയ്യും.

Share4084TweetSendShare

More News from this section

ശ്രീമതി ടീച്ചർക്ക് മുൻ എംഎൽഎയുടെ ഭാര്യയെന്ന തരത്തിൽ പെൻഷൻ; കെ.ആർ. ഗൗരിയമ്മയും പെൻഷൻ വാങ്ങുന്നു; ഒരിക്കലും എംഎൽഎ ആകാത്ത ആളുടെ മകൾക്കും പെൻഷൻ; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക ക്രമക്കേട്; വിവരാവകാശ രേഖ

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

ജിംനേഷ്യത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ, 250 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

Latest News

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും അവഗണിച്ചെന്ന് ആരോപണം; മുഖ്യമന്ത്രിയെ കാണാൻ വീണ്ടും ശ്രമിക്കുമെന്ന് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് വിമർശനം

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies