മുംബൈ ; നീണ്ട 26 വർഷം സ്ത്രീകൾക്കായി മാത്രം സർവ്വീസ് നടത്തിയ ലോകത്തിലെ ആദ്യ വനിതാ സ്പെഷ്യൽ ട്രയിൻ.1992 മെയ് 5 നു ചർച്ച് ഗേറ്റ് മുതൽ ബൊറിവല്ലി വരെയുള്ള വനിതാ യാത്രക്കാർക്കായാണ് ഈ സ്പെഷ്യൽ ട്രയിൻ ആരംഭിച്ചത്.പിന്നീട് 93 ൽ ഇത് വിരാർ വരെ നീട്ടുകയും ചെയ്തു.
ഇന്ന് ദിവസത്തിൽ എട്ട് തവണയാണ് ട്രയിൻ സർവ്വീസ് നടത്തുന്നത്.യാത്രക്കാരുടെ സുരക്ഷയിൽ വിട്ടു വീഴ്ച്ചയില്ലാത്ത സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സി സി ടി വി അടക്കമുള്ള സൗകര്യങ്ങളും ട്രയിനിലുണ്ട്.
പശ്ചിമ റയിൽവേയുടെ ചരിത്രത്തിലെ ഒരു നാഴിക കല്ലായ സംഭവമായിരുന്നു വനിതകൾക്കായി തുടങ്ങിയ സ്പെഷ്യൽ ട്രയിൻ.മറ്റുള്ള റയിൽവേകൾക്ക് ഇതൊരു മാതൃകയാകുകയും ചെയ്തതായി വെസ്റ്റേൺ റയിൽവേ ഔദ്യോഗിക വക്താവ് രവീന്ദർ ഭാകർ പറഞ്ഞു.
26 വർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരെ പുഷ്പങ്ങൾ നൽകിയാണ് സ്വീകരിച്ചത്.
പശ്ചിമ റയിൽവേയെ പിന്തുടർന്ന് സെൻട്രൽ റയിൽവേയും 1991 ജൂലൈ ഒന്നിനു വനിതാ യാത്രക്കാർക്കായി പ്രത്യേക ട്രയിൻ സർവ്വീസ് ആരംഭിച്ചിരുന്നു.