ഹൈദരാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഏഴ് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. 164 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ ഹൈദരാബാദ് മറികടന്നു. സീസണിലെ ഏഴാം ജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
164 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹൈദരബാദിന് അലക്‌സ് ഹാലസും ശിഖര്‍ ധവാനുമാണ് മികച്ച തുടക്കം നല്‍കിയത്. ഇരുവരും ചേര്‍ന്ന് 54 പന്തില്‍ 76 റണ്‍സ് എടുത്തു. ഹാലസ് 45 ഉം ധവാന്‍ 33 ഉം റണ്‍സുമായി അമിത് മിശ്രയ്‌ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. തുടര്‍ന്ന് വന്ന മനീഷ് പാണ്ഡെ 21 റണ്‍സിന് പുറത്തായെങ്കിലും കെയ്ന്‍ വില്യംസണും, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച യൂസഫ് പഠാനും നല്ല പ്രകടനം പുറത്തെടുത്തു.
അവസാന ഓവറില്‍ ഹൈദരാബാദിന്റെ വിജയലക്ഷ്യം 14 റണ്‍സ്. ഡാന്‍ ക്രിസ്റ്റ്യനെ രണ്ടാം പന്തില്‍ സിക്‌സറിന് പറത്തിയ യൂസഫ് പഠാന്‍ മൂന്നാം പന്തില്‍ ബൗണ്ടറിയടിച്ച് ജയം ഉറപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 163 റണ്‍സ് എടുത്തത്. പൃത്ഥി ഷാ 36 പന്തില്‍ 65 ഉം ശ്രേയസ് അയ്യര്‍ 44 ഉം റണ്‍സ് എടുത്തു. കളിയില്‍ തോറ്റതോടെ ഡല്‍ഹിയുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. 10 മത്സരങ്ങളില്‍ ഏഴു ജയമാണ് ഡല്‍ഹി നേടിയിട്ടുള്ളത്.















