IndiaSpecial

ഇന്ത്യൻ ആർമിയോട് കളിക്കരുത് : ബുർഹാൻ വാനിക്കൊപ്പം ചിത്രമെടുത്ത ഭീകരരെ മുച്ചൂടും മുടിച്ച് സൈന്യം

ഇന്ത്യൻ സൈന്യത്തെയും സുരക്ഷ എജൻസികളേയും വെല്ലുവിളിച്ചു കൊണ്ട് മൂന്നു വർഷങ്ങൾക്ക് മുൻപായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ് . ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറായ ബുർഹാൻ വാനിക്കൊപ്പം പോസ് ചെയ്യുന്ന പത്ത് ഭീകരരുടെ ചിത്രമായിരുന്നു സുരക്ഷ ഏജൻസികളുടെ ക്ഷമ പരീക്ഷിച്ചത്. ആകെ മൂന്ന് ചിത്രങ്ങളായിരുന്നു ഭീകരർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

രണ്ട് ദിവസം കഴിഞ്ഞ് ഈ ചിത്രങ്ങൾ ഡിലീറ്റാകുകയും ചെയ്തു . എന്നാൽ ഇതിനോടകം നിരവധി പേർ ഈ ചിത്രങ്ങൾ ലൈക്ക് ചെയ്തു . കൂടുതലും പാകിസ്ഥാനിൽ നിന്ന് . കശ്മീരിൽ സൈന്യത്തെ വെല്ലുവിളിച്ച് ആയുധവുമായി നിൽക്കുന്ന ചിത്രം പരസ്യമായി പോസ്റ്റ് ചെയ്തതിനെ അഭിനന്ദിച്ച് നിരവധി പാകിസ്ഥാനികളും രംഗത്തെത്തി . കശ്മീരിലെ വിഘടനവാദികൾക്കും ആഹ്ളാദത്തിന് അതിരില്ലായിരുന്നു.

എന്നാൽ ഇന്ത്യൻ സൈന്യം ഫേസ്ബുക്ക് പോസ്റ്റ് കൃത്യമായി തന്നെ നിരീക്ഷിച്ചിച്ചു . 11 പേരുടേയും വിശദവിവരങ്ങൾ കശ്മീർ പോലീസിന്റെ സഹായത്തോടെ കണ്ടെത്തി . കശ്മീരി യുവാക്കളെ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയിലേക്ക് ആകർഷിക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള പോസ്റ്റാണതെന്ന് മനസിലാക്കാൻ സൈന്യത്തിന് അധികം പണിപ്പെടേണ്ടി വന്നില്ല .

തങ്ങൾക്കെതിരെയുള്ള വെല്ലുവിളിയായി തന്നെ ഏറ്റെടുത്ത സൈന്യം ഇവരെ പ്രത്യേകമായി ലക്ഷ്യം വച്ചു തുടങ്ങി . ഒടുവിൽ ഇന്ന് സദ്ദാം പാഡറിനെ വധിച്ചതോടെ ഫോട്ടോയ്ക്ക് പോസ് ചെയ്ത 11 ൽ 10 പേരും സൈന്യത്തിന്റെ തോക്കിനിരയായി . താരിഖ് പണ്ഡിറ്റ് നേരത്തെ കീഴടങ്ങി തടി രക്ഷിച്ചിരുന്നു.

2016 വർഷം ജൂലൈയിലാണ് ബുർഹാൻ വാനി കൊല്ലപ്പെടുന്നത് . തുടർന്ന് സബ്സട്ട് ഭട്ടിനെ കമാൻഡറായി തെരഞ്ഞെടുത്തു . ബുർഹാന്റെ പിൻഗാമിയെ അടുത്ത ശിശിരം കാണിക്കില്ലെന്ന സൈന്യത്തിന്റെ പ്രഖ്യാപനം സബ്സർ ഭട്ടിന്റെ വധത്തോടെ പൂർത്തിയാവുകയും ചെയ്തു . കൊല്ലപ്പെടുന്നതിനു മുൻപ് സബ്സർ വീട്ടുകാരെ വിളിച്ച് കരഞ്ഞതിന്റെ വിവരങ്ങളും സൈന്യം പുറത്തുവിട്ടു .

ആദിൽ ഖൻഡെ, നിസാർ പണ്ഡിറ്റ് , അഫാൽഹ് ഭട്ട് , സബ്സർ ഭട്ട് , ബുർഹാൻ വാനി , അനീസ് , ഇഷ്ഫാഖ് ദർ , വസീം മല്ല , വസീം ഷാ എന്നിവരെയാണ് നേരത്തെ സൈന്യം വധിച്ചത് . അടുത്ത മഞ്ഞു കാലത്തിനു മുൻപ് ബാക്കി ഭീകരരേയും നിശ്ശബ്ദമാക്കാനാണ് സൈന്യം ഒരുങ്ങുന്നത് .ഭീകരരെ നായകരായി കണ്ട് ഭീകര പ്രവർത്തനത്തിലേക്ക് തിരിയാൻ ശ്രമിക്കുന്നവർക്കൊരു ശക്തമായ താക്കീതായി മാറുകയാണ് സൈന്യത്തിന്റെ ഈ സർജിക്കൽ കില്ലിംഗ് .

ദിവസങ്ങൾക്ക് മുൻപ് മേജർ രോഹിത് ശുക്ളയെ വെല്ലുവിളിച്ച ഹിസ്ബുൾ ഭീകരൻ സമീർ ടൈഗറിനെ മേജർ നേരിട്ട് ചെന്ന് ഏറ്റുമുട്ടി വധിച്ചിരുന്നു. 2017 ൽ ഓപ്പറേഷൻ ഓൾ ഔട്ടിലൂടെ ബ്കൊടും ഭീകരരുൾപ്പെടെ ഇരുന്നൂറിലധികം പേരെയാണ് സൈന്യം വധിച്ചത്. 2018 ൽ ഓപ്പറേഷൻ ഓൾ ഔട്ട് 2 മായി മുന്നോട്ട് പോകുന്ന സൈന്യം ഇതുവരെ 67 ഭീകരരെ വധിച്ചു.

12K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close